ഇരിട്ടിയിലെ മുതിർന്ന സി പി എം നേതാവ് കെ.പി നാരായണൻ അന്തരിച്ചു

ഇരിട്ടി: മലയോര മേഖലയിലെ മുതിർന്ന സി പി എം നേതാവ് തന്തോട് കുഞ്ഞി പുളിക്കൽ ഹൗസിലെ കെ.പി നാരായണൻ (73) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു

സംസ്ക്കാരം ഇന്ന് (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് തന്തോട് വീട്ടുവളപ്പിൽ നടന്നു

കെഎസ് ആർ ടി സി കണ്ടക്ടറായി സർക്കാർ ജോലിയിൽ പ്രവേശിച്ച കെ.പി.നാരായണൻ സർവ്വീസ് സംഘടനയായ കെ എസ് ആർ ടി എംപ്ലോയിസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചു

മുപ്പത് വർഷത്തെ സർവ്വീസിനു ശേഷം കെ എസ് ആർ ടി സി ചെക്കിംഗ് ഇൻസ്പെകർ ആയാണ് സർവ്വീസിൽ നിന്നും വിരമിച്ചത് തുടർന്ന് സി. പി എം പായം ലോക്കൽ കമ്മറ്റിയിലും പിന്നിട് ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവുമായി മലയോര മേഖലയിൽ സജീവമായി മുൻനിരയിൽ നിന്നു പ്രവർത്തിച്ചു പാർട്ടിയുടെ പ്രധാന സംഘാടകനായി

കർഷക തൊഴിലാളി യുണിയൻ ഇരിട്ടി ഏരിയ സെക്രട്ടറി, കണ്ണൂർ ജില്ല കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു

പായം ഗ്രാമപഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു ഇരിട്ടി കോ-ഓപ് റൂറൽ ബേങ്ക് പ്രസിഡൻ്റ്, ഇരിട്ടി മോട്ടോർ തൊഴിലാളി വെൽഫേർ സൊസൈറ്റി പ്രസിഡൻ്റ് എന്നിനിലകളിലും പ്രവർത്തിച്ചു

നിലവിൽ സി പി എം പായം വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമാണ്

ഭാര്യ: ശാരദ (റിട്ട: അധ്യാപിക ചാവശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ)
മക്കൾ: അനൂപ് (ഇസ്രായേൽ ), അഖിൽ (ബിസിനസ്സ്)
മരുമക്കൾ: ദിവ്യ (നാസിക്ക്), നവീന (വള്ളിത്തോട് )
സഹോദരങ്ങൾ: കെ.പി.രാഘവൻ, കെ.പി.ശശിധരൻ (എൽ.ഐ.സി ഏജൻ്റ്), പരേതരായ ഗോവിന്ദൻ ,ഗോപാലൻ, വസന്ത