ഇരിട്ടി സീനിയർ ചേമ്പർ ഭാരവാഹികൾ ചുമതലയേറ്റു:

ജോസ് താമരശ്ശേരിൽ (പ്രസിഡന്റ്‌),വിഎം നാരായണൻ ( സെക്രട്ടറി),
ഡോ.ജിശിവരാമകൃഷ്ണൻ (ട്രഷറർ)

ഇരട്ടി:സീനിയർ ചേംബർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇരട്ടി ഫാൽക്കൺ ഓഡിറ്റോ റിയത്തിൽ ദേശീയ പ്രസിഡന്റ്‌ ഭരത്ദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ : പികെ ആന്റണി അധ്യക്ഷനായി.

ദേശീയ വൈസ് പ്രസിഡന്റ്‌ കെ പി ടി ജലീൽ, ദേശീയ ട്രഷറർ പി ജി ഉദയഭാനു എന്നിവർ വീശിഷ്ടാതിഥികളായിരുന്നു.വി ടി തോമസ് ,ഡോ ജി ശിവരാമകൃഷ്ണൻ ബാബു ജോസഫ്, ഷാജി ജോസ് കുറ്റിയിൽ, ജോയ് ഐരാണിയിൽ എന്നിവർ സംസാരിച്ചു. ടി ജെ
അഗസ്റ്റിൻ സ്വാഗതവും വിഎം നാരായണൻ നന്ദിയും പറഞ്ഞു.
അർഹതപ്പെട്ട
നിർദ്ദനകുടുംബാംഗങ്ങൾസൗജന്യമായി തയ്യൽ മെഷീനും സാന്ത്വന പരിചരണത്തിന് വീൽ ചെയറും നൽകുന്ന പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികളായി
ജോസ് താമരശ്ശേരിൽ (പ്രസിഡന്റ്‌),എംവി അഗസ്റ്റിൻ ( വൈസ് പ്രസിഡന്റ്‌),വിഎം നാരായണൻ (സെക്രട്ടറി)
തോമസ് (ജോ:സെക്രട്ടറി),
ഡോ.ജി.ശിവരാമകൃഷ്ണൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.