ഇരിണാവ് റോഡിൽ എ ടി എം കുത്തിതുറന്ന് മോഷണം

ഇരിണാവ് റോഡിൽ എ ടി എം കുത്തിതുറന്ന് മോഷണം .പാപ്പിനിശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻ്റെ ഇരിണാവ് റോഡിലെ എ ടി എം കൗണ്ടർ കുത്തിതുറന്ന് (430 500 ) നാല് ലക്ഷത്തി മുപ്പതിനായിരത്തി അഞ്ഞൂറ് രൂപ കവർന്നു .കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

പാപ്പിനിശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻ്റെ ഇരിണാവ് റോഡിലെ എ ടി എം കൗണ്ടർ കുത്തിതുറന്ന് നാല് ലക്ഷത്തി മുപ്പതിനായിരത്തി അഞ്ഞൂറ് രൂപ കവർന്നു .കവർച്ചയ്ക്ക് ശേഷം എ ടി എം തീവെച്ച് നശിപ്പിക്കുകയും ചെയ്തു.ഞായറാഴ്ച 3:45 ഓടെ എടിഎം പ്രവർത്തനം നിലച്ചതായ് കണ്ടെത്തി. ഇന്ന് രാവിലെയാണ് യാണ് എ ടി എം തകർത്തത് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത് എന്ന് ബാങ്ക് പ്രസിഡണ്ട് ഇ മോഹനൻ പറഞ്ഞു.
കണ്ണപുരം പോലിസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.