ഇരുപത്തിനാല് മണിക്കൂറിനിടെ 72,330 പേർക്കു കൂടി കോവിഡ്-19

ഇരുപത്തിനാല് മണിക്കൂറിനിടെ 72,330 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. കഴിഞ്ഞ ആറ് മാസക്കാലയളവിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിനക്കണക്കുകളിലൊന്നാണിത്

40,382 പേർ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,14,74,683 പേരാണ് കോവിഡ് മുക്തരായത്. നിലവിൽ 5,84,055 സജീവരോഗികളാണുള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 459 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,62,927 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മരണസംഖ്യ 354 ആയിരുന്നു.