ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയെ ഡ്രോണ്‍ ആക്രമണത്തില്‍ വധിക്കാന്‍ ശ്രമം.

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയെ ഡ്രോണ്‍ ആക്രമണത്തില്‍ വധിക്കാന്‍ ശ്രമം. പ്രധാനമന്ത്രിയുടെ വസതിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി.ഡ്രോണ്‍ പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.

താന്‍ സുരക്ഷിതനാണെന്ന് മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇറാഖ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗ്രീന്‍സോണിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഡ്രോണ്‍ ഇടിച്ചിറക്കിയത്.

2019ലാണ് അമേരിക്കയുടെ പിന്തുണയോടെ ഖാദിമി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. വലിയ പ്രക്ഷോഭമാണ് സർക്കാർ വിരുദ്ധ കകഷികൾ നടത്തുന്നത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ മേഖലയിൽ സംഘർഷം നടന്നിരുന്നു. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.