ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റേസി അന്തരിച്ചു

മിലാൻ:ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റേസി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. 1982 ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് പൗളോ റോസി. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലുകളാണ് മരണവിവരം പുറത്തുവിട്ടിരിക്കുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ 3-2ന് തകര്‍ത്തപ്പോള്‍ ഹാട്രിക്കോടെയാണ് പൗളോ റോസി കളം നിറഞ്ഞത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളി ലൊന്നായാണ് പൗളോയുടെ പോരാട്ടത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടിയ പൗളോയ്ക്ക് ഫിഫ ബാലെൻ ഡി ഓർ പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്.

1982 ലെ ലോകകപ്പില്‍ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച പ്രകടനത്തോടെയാണ് പൗളോ റോസി ലോകശ്രദ്ധയിലേക്ക് എത്തിയത്. ഇറ്റാലിയന്‍ ദേശീയ ടീമിനായി ആകെ 48 മത്സരങ്ങളാണ് പൗളോ റോസി കളിച്ചത്. എക്കാലത്തെയും മികച്ച മുന്നേറ്റ നിര താരങ്ങളില്‍ ഒരാളായിരുന്നു പൗളോ. ക്ലബ് തലത്തില്‍ യുവന്റസ്, എ.സി. മിലാന്‍ തുടങ്ങിയവര്‍ക്കായി പൗളോ കളിച്ചിട്ടുണ്ട്