ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിധി മാറ്റി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെങ്ങര റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തുള്ള വെങ്ങര ഐടിസി, കക്കാടപുറം, മുട്ടംപൊള്ള, മൂലക്കീല്‍, മൂലക്കീല്‍ കടവ്, മുട്ടം ജുമായത്ത്, സുനാമി കോളനി, കണ്ണാടിപ്പള്ളി, വെള്ളച്ചാല്‍, വൈഎംസിഎ മുട്ടം, വെള്ളച്ചാല്‍ ബദര്‍ പള്ളി, എന്നീ ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ വരുന്ന ഉപഭോക്താക്കളെ ഏപ്രില്‍ 20 മുതല്‍ മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിധിയിലേക്ക് മാറ്റിയതായി പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ബില്‍ അടക്കുന്നത് ഒഴികെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്ക് മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. മാടായി ഓഫീസുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 04972870252, 9496111138.