ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇനി പിഴ അടക്കേണ്ടത് കോടതിയുടെ തീർപ്പനുനുസരിച്ചാകും.

അതേസമയം, വ്ലോഗർ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകളും ഇരുവർക്കുമെതിരെ കൂട്ടിച്ചേർത്തേക്കും. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകും.