ഈദ് പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റമില്ല

തിരുവനന്തപുരം:ഈദ് പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റമില്ല.ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തില്‍ നാളെ തീരുമാനമെടുക്കും.

ശവ്വാല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍റമസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.