ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച : വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണം

കണ്ണൂർ: ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ വാർഡുകളിലെ സ്വകാര്യ സ്ഥാപനങ്ങൾ, ഐ ടി മേഖല, പ്ലാന്റേഷൻ മേഖല ഉൾപ്പെടെ എല്ലാ സ്വകാര്യ വ്യവസായ-വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സ്വന്തം ജില്ലക്ക് പുറത്ത് തൊഴിലിലേർപ്പെട്ട വോട്ടർമാർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം സ്ഥാപന ഉടമകൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.