ഗുജറാത്തിലെ മോര്‍ബി ജില്ലയിൽ ഉപ്പ് ഫാക്‌ടറിയുടെ മതിൽ തകർന്ന് വീണ് 12 തൊഴിലാളികൾ മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഉപ്പ് ചാക്കിൽ നിറയ്‌ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്