ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു

ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടുമാണ് പത്രിക സമർപ്പിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പത്രിക സമർപ്പണങ്ങൾ. ഉമ്മൻ ചാണ്ടിയോടൊപ്പം ഒരു സഹായി മാത്രമാണ് ഓഫീസിലേക്ക് പത്രിക സമർപ്പണത്തിനായി എത്തിയത്.

പ്രവർത്തകരോടൊപ്പം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചത്.