ഉയർന്ന തിരമാല- ജാഗ്രതാ നിർദേശം

കേരള തീരത്ത് 09/04/2023 വൈകുന്നേരം 05.30 മുതൽ 10/04/2023 രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

IMD-INCOIS-KSEOC-KSDMA

കേരള സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (കെ.എസ്.സി.ഓ.സി) | Kerala State Emergency Operations Centre (KSEOC)
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) | Kerala State Disaster Management Authority (KSDMA)
ഒബ്സര്‍വേറ്ററി കുന്ന്, വികാസ് ഭവന്‍ തപാല്‍ ഓഫീസ് | Observatory Hills, Vikas Bhavan P.O
തിരുവനന്തപുരം, കേരളം – 695033 | Thiruvananthapuram, Kerala – 695033
പകല്‍ സമയ ടെലിഫോണ്‍ | Day time phone – 0471 2331345, 0471-2331645, Toll Free 1079
രാത്രി സമയ ടെലിഫോണ്‍ | Night time phone – 0471 2364424
ഫാക്‌സ്‌ | Fax – 0471 2364424
www.sdma.kerala.gov.in