ഉളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കണ്ടക്ടർ മരിച്ചു

ഇരിട്ടി ഉളിയിൽ ടൗണിന് സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട കർണ്ണാടക ആർ ടി സി ബസിലിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം. കർണ്ണാടക സ്വദേശി പി പ്രകാശനാണ് മരിച്ചത്.

ചായ കുടിക്കാൻ ഇറങ്ങവെ നിയന്ത്രണം വിട്ട കാർ ബസിലും സപീത്തെ വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു.

പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.