ഉത്തര്‍പ്രദേശില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു.
ലക്നോ: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്. രഞ്ചു (29) ആണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ചികിത്സയുമായി ബന്ധപ്പെട്ട രഞ്ജു അയച്ച വാട്സ്ആപ്പ് ചാറ്റുകൾ സഹോദരി വെളിപ്പെടുത്തി. രഞ്ജു ജോലി ചെയ്തിരുന്ന യുപിയിലെ ആശുപത്രിയിലെ അവരുടെ വിഭാഗത്തിൻറെ മേധാവി മലയാളി ആണെന്നാണ് സഹോദരി പറയുന്നത്.