എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോറിറ്റിയോടുകൂടി പുതുക്കാം

തളിപ്പറമ്പ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ 1999 ഒക്ടോബർ മുതൽ 2022 ആഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ്/ നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാക്കാൻ സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും മെഡിക്കൽ കാരണത്താലും ഉപരിപഠനാർഥവും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്തവർക്കും നിബന്ധനകൾക്ക് വിധേയമായി രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാം. അപേക്ഷ മാർച്ച് 31 വരെ ഓൺെലെനായും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ടോ ദൂതൻ മുഖേനയോ തളിപ്പറമ്പ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കാം. www.eemployment.kerala.gov.in ലെ ഓൺലൈൻ പോർട്ടലിന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഓൺലൈനായും സ്മാർട്ട് ഫോൺ ഉപയോഗിച്ചും രജിസ്ട്രേഷൻ പുതുക്കാം.