എം.എസ്.സി വുഡ് സയൻസ് ആൻഡ് ടെക്നോളജി- സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.എസ്.സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) കോഴ്സിൽ ജനറൽ, എസ്.ഇ.ബി.സി, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ മൂന്നിന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 0497-2782790, 9496353817 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.