എം.എൽ.എ ഷാനിമോൾ ഉസ്മാന് കോവിഡ്

ആലപ്പുഴ:അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഷാനിമോൾ ഫേസ്ബുക്കിൽ കുറിച്ചു.