എം വി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്‌ടര്‍മാര്‍. കൊവിഡ് ബാധിച്ച്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ജയരാജന്‍.

ഐ സി യുവില്‍ ചികിത്സയിലുളള ജയരാജനെ പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ച മെഡിക്കല്‍ സംഘം, കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ പൂര്‍ണ സംതൃപ്‌തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുളള പ്രത്യേക ഡോക്‌ടര്‍മാരുടെ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു.