എം ശിവശങ്കറിനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ച എം ശിവശങ്കറിനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തു കേസില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവവങ്കര്‍ ഇന്ന് രാവിലെയാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരുവര്‍ഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.