എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല.

ന്യൂഡൽഹി:കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല. ആറാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും. ഇ ഡിയാണ് ഹര്‍ജി നല്‍കിയത്. ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് വിടാന്‍ സാധിക്കില്ലെന്ന നിലപാട് കോടതി സ്വീകരിച്ചു.

എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് എം ശിവശങ്കര്‍ക്ക് കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എസ് പി രാജു ഇ ഡിക്ക് വേണ്ടി ഹാജരായി. സ്വര്‍ണക്കടത്തിലും കള്ളപ്പണ കേസിലും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ഒരു കോടിയിലേറെ പണം പ്രതികള്‍ വെളുപ്പിച്ചെന്നും ഇ ഡി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടുവെന്നും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും അഭിഭാഷകന്‍

സ്വർണം കടത്തിയ ഡിപ്ലോമാറ്റിക് ബാഗുകൾ വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട് എന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജർ ആയ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.സ്വർണ കള്ളക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്ന എന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വർണ കടത്തിലും ഗൂഢാലോചനയിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.