എം.സി.ഖമറുദ്ദീന് രക്തമധമിനികളിൽ ബ്ലോക്ക്

കാഞ്ഞങ്ങാട്:ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി.ഖമറുദ്ദീൻ എം.എൽ.എക്ക് ഹൃദയഭിത്തിയിലെ രക്തമധമിനികളിൽ ബ്ലോക്ക്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം പരിശോധനയ്ക്ക്‌ വിധേയനാക്കി. ഇതു നീക്കംചെയ്യാൻ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടനുസരിച്ച് നടത്തും.

കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന ഖമറുദ്ദീനെ ഇ.സി.ജി.യിൽ വ്യതിയാനം കണ്ടെത്തിയതിനെത്തുടർന്നാണ് മെഡിക്കൽ കോളേജ് ഹൃദ്രോഗവിഭാഗം ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. രക്തപരിശോധനാ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് വ്യാഴാഴ്ച രാവിലെ ആൻജിയോഗ്രാം ചെയ്തത്.