എഡ്യുക്കേറ്റര്‍ നിയമനം

തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ ഈ അധ്യയന വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ എഡ്യൂക്കേറ്ററെ നിയമിക്കുന്നു. ബി എഡ് യോഗ്യതയുള്ളവര്‍ക്കും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അധ്യാപക ജോലിയില്‍നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ സ്ഥാപനത്തിന്റെ പരിസരത്തെ താമസക്കാരാവണം. ചൈല്‍ഡ് കെയര്‍ സ്ഥാപനത്തിലുള്ള മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവസഹിതം മെയ് 18 ന് രാവിലെ 10 മണിക്ക് എരഞ്ഞോളിപ്പാലത്തുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ അഭിമുഖത്തിന് ഹാജരാകണം.