എന്റെ കേരളം’: മികച്ച തീം സ്റ്റാൾ പുരസ്‌കാരം കേരള പൊലീസിന്

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ എക്‌സിബിഷനിലെ മികച്ച തീം സ്റ്റാളായി കേരള പൊലീസിന്റെ സ്റ്റാൾ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ മലബാർ കാൻസർ സെൻറർ രണ്ടും ജയിൽ വകുപ്പ് മൂന്നും സ്ഥാനം നേടി. മറ്റു പുരസ്‌കാരങ്ങൾ ഇവയാണ്.
മികച്ച ഡിസൈൻ: കിഫ്ബി. മികച്ച ആക്റ്റിവിറ്റി: പൊതുവിദ്യാഭ്യാസം. ജൂറി പ്രത്യേക പരാമർശം: ഐ ഐ എച്ച് ടി, ആയുഷ് ഹോമിയോ, സിദ്ധ ചികിത്സ
സാങ്കേതികവിദ്യ വിഭാഗത്തിൽ മികച്ച സ്റ്റാളായി ഗവ.ഐടിഐ കണ്ണൂരിന്റെ സ്റ്റാൾ തെരഞ്ഞെടുക്കപ്പെട്ടു.
സർക്കാർ വകുപ്പുകളിൽ ഏറ്റവും മികച്ച വിപണന സ്റ്റാൾ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ചന്തയാണ്. ഫിഷറീസ് സ്റ്റാൾ രണ്ടും ഖാദി ബോർഡ് മൂന്നും സ്ഥാനം നേടി.
മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രത്തിന്റേതാണ് ഏറ്റവും നല്ല ജന സൗഹൃദ സ്റ്റാൾ.
മറ്റ് ഏജൻസികളിൽ ഏറ്റവും മികച്ച വിപണന സ്റ്റാളായി ദിനേശ് തെരഞ്ഞെടുക്കപ്പെട്ടു. കുടുംബശ്രീക്കാണ് രണ്ടാം സ്ഥാനനം.
ഏറ്റവും കൂടുതൽ വിപണനം നടത്തിയ കൈത്തറി സ്റ്റാൾ കാഞ്ഞിരോട് കൈത്തറി സംഘത്തിന്റേതാണ്. ചിറക്കൽ കൈത്തറി സംഘം രണ്ടും ചൊവ്വ കൈത്തറി സംഘം മൂന്നും സ്ഥാനം നേടി.
ഏറ്റവും കൂടുതൽ വിപണനം നടത്തിയ എംഎസ്എംഇ സ്റ്റാൾ പപ്പുവാൻ.
ഫുഡ് കോർട്ടുകളിൽ മികച്ച സ്റ്റാൾ കഫേ കുടുംബശ്രീയുടേതാണ്. ദിനേശ് ഫുഡ്‌സിനാണ് രണ്ടാം സ്ഥാനം.
ശുചിത്വം, വേയ്സ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവയിലുള്ള മികവിന് കെ ടി ഡി സി – പുട്ടോപ്പിയ സ്റ്റാൾ പുരസ്‌കാരം നേടി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്റെ നേതൃത്വത്തിൽ ആകാശവാണി മുൻ അസി. സ്‌റ്റേഷൻ ഡയറക്ടർ, ബാലകൃഷ്ണൻ കൊയ്യാൽ, മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ സമീർ എ ഹമീദ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് പുരസ്്ക്കാരങ്ങൾ നിർണയിച്ചത്. പുരസ്‌ക്കാരങ്ങൾ വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.