എന്‍ സി ശേഖര്‍ പുരസ്കാരം മീനാക്ഷി ടീച്ചര്‍ക്ക്


കണ്ണൂർ. ഈ വർഷത്തെ എന്‍ സി ശേഖര്‍ പുരസ്കാരം അഴീക്കോടന്‍ രാഘവന്റെ
ഭാര്യ മീനാക്ഷി ടീച്ചർക്ക്‌. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമരസേനാനി,പാര്‍ലമെന്റേറിയന്‍, ട്രേഡ്‌ യൂണിയന്‍സംഘാടകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനായ എന്‍ സി ശേഖറിന്റെ സ്മരണാര്‍ത്ഥം എൻ സി ശേഖർ ഫൗണ്ടേഷനാണ്‌പുരസ്‌കാരം നൽകുന്നത്‌.

50,000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.
സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗവും ഐക്യമുന്നണി കണ്‍വീനറുമായിരിക്കെ രാഷ്ട്രീയ എതിരാളികളാല്‍ കൊലചെയ്യപ്പെട്ട അഴീക്കോടന്‍രാഘവന്റെ ഭാര്യയായ കെ മീനാക്ഷി ടീച്ചര്‍ ചെറുപ്പത്തില്‍ തന്നെ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ടു.

16 വര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിന്റെ ഓര്‍മ്മകളുമായി നിരവധി അഗ്നിപരീക്ഷകളെ ടീച്ചർ അതിജീവിച്ചു. ‌ അഴീക്കോടന്‍രാഘവന്റെധീരരക്തസാക്ഷിത്വത്തെഉയര്‍ത്തിപ്പിടിച്ചുകൊണ്ട്അചഞ്ചലയായി ജീവിതത്തെ അഭിമുഖീകരിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നമനത്തിനായി സമര്‍പ്പിച്ച സ്ത്രീ ജീവിതങ്ങള്‍ക്കാണ്‌ഇത്തവണത്തെ പുരസ്കാരം സമര്‍പ്പിക്കുന്നത്‌.
സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗവും പുരസ്കാര സമിതി ചെയര്‍മാനുമായ എംവിഗോവിന്ദന്‍,കവിയുംമാധ്യമപ്രവര്‍ത്തകനുമായ എന്‍ പ്രഭാവര്‍മ്മ, പുരസ്കാരസമിതി കണ്‍വീനര്‍ ഡോ. വി പി പി മുസ്തഫ, ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഇടയത്ത് രവി എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

എന്‍ സി ശേഖറിന്റെ 35ാം ചരമവാര്‍ഷികദിനമായ ഡിസംബർ മൂന്നിന്‌ കണ്ണൂരില്‍ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.