എല്ലാ വീട്ടിലും ലാപ്‌ടോപ്പ് ഉറപ്പ് വരുത്താൻ പദ്ധതി
എല്ലാ വീട്ടിലും ലാപ്‌ടോപ്പ് ഉറപ്പ് വരുത്താൻ പദ്ധതി. ഇതിനായി ആദ്യ നൂറുദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടതുൽ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾ, മത്സ്യ തൊഴിലാളികൾ അന്ത്യോദയ വീടുകൾ എന്നിവടങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകൾ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഇതുനുളള ചെലവ് വഹിക്കുക.
സബ്സിഡി കഴിഞ്ഞുള്ള തുക മൂന്നുവർഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാൽ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയിൽ ചേർന്നവർക്ക് മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമക്കും. ഇതിന് വേണ്ടി വരുന്ന പലിശ സർക്കാർ നൽകും. ധനമന്ത്രി പറഞ്ഞു.