എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതന്‍, കൊച്ചി കോര്‍പ്പറേഷന്‍ ഇടതുമുന്നണിക്ക്‌

കൊച്ചി: എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതൻ.ലീഗ് തന്നോട് അനീതി കാണിച്ചു, അതിനാൽ കൂടുതൽ സീറ്റുകളുള്ള മുന്നണിയോടൊപ്പം നിൽക്കാൻ തീരുമാനിച്ചതായി ലീഗ് വിമതൻ ടികെ അഷ്റഫ് വ്യക്തമാക്കി. അതേസമയം സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് സിപിഎം വിമതൻ കെപി ആന്റണി പറഞ്ഞു.

ഇതോടെ കൊച്ചി കോർപ്പറേഷനിൽ കൂടുതൽ സീറ്റുകൾ നേടിയ എൽഡിഎഫ് ഭരണത്തിലെത്തുമെന്ന് ഉറപ്പായി.74 അംഗ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് 31ഉം എൽഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എൻഡിഎ സ്ഥാനാർഥികളായ അഞ്ച് പേരും വിജയിച്ചു. കേവലഭൂരിപക്ഷം നേടാൻ 38 പേരുടെ പിന്തുണ വേണം. അതേസമയം ലീഗ് സ്വതന്ത്രൻ പിന്തുണച്ചാൽ കൂടുതൽ സീറ്റുകൾ നേടിയ എൽഡിഎഫിന് കോർപ്പറേഷൻ ഭരിക്കാം.