എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ നയിക്കുന്ന ‘ജാഗ്രത സന്ദേശ യാത്ര’ നാളെ പേരാവൂരിൽ നിന്ന് ആരംഭിക്കും.

കണ്ണൂർ:നാടിന്റെ സ്വസ്ഥത തകർക്കുന്ന ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദീൻ നയിക്കുന്ന ജാഗ്രത സന്ദേശ യാത്ര നാളെ തിങ്കൾ ഫെബ്രുവരി 28 രാവിലെ 10 മണിക്ക് പേരാവൂരിൽ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്യും

കൊലപാതക രാഷ്ട്രീയം കണ്ണൂരിന്റെ സ്വസ്ഥത തകർക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നിസ്സാര കാരണങ്ങളിൽ പോലും ബോംബും വാളും ഉപയോഗിച്ച് മറുപടി നൽകുകയാണ്. ആർ.എസ്.എസ്സും സി.പി.എമ്മുമാണ് ഇക്കാര്യത്തിൽ എന്നും മുന്നിൽ. കൊലയാളികൾക്ക് വീരപരിവേഷം നൽകുന്ന സാമ്പ്രദായിക രാഷ്ട്രീയപ്പാർട്ടികളാണ് ഇതിന്റെ യഥാർത്ഥ ഉത്തരവാദികൾ. കൊലക്കത്തി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ സർവക കക്ഷി ചർച്ചകളും സമാധാനയോഗങ്ങളും രഹസ്യ ഡീലുകളു മൊക്കെ അരങ്ങുതകർക്കുമ്പോഴും താഴെത്തട്ടിൽ അതൊ ന്നും ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല എന്നതാണ് വസ്തുത. ഏറ്റവും ഒടുവിൽ തലശ്ശേരി പുന്നോലിൽ സി.പി.എം. പ്രവർത്തകൻ ഹരിദാസിനെ ഒരു സംഘം ആർ.എസ്.എസ്. ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തി.
കേന്ദ്ര ഭരണത്തിന്റെ ഹുങ്കിൽ ബി.ജെ.പിയും ആർ.എസ്.എസ്സും സംസ്ഥാന ഭരണത്തിന്റെ ഹുങ്കിൽ സി.പി.എമ്മും നാടിന്റെ സ്വൈര്യ ജീവിതം തകർക്കുകയാണ്. ഇവരുടെ ആയുധപ്പുരകൾ എല്ലായിടത്തും സജീവമാണ്. പയ്യന്നൂർ കാങ്കോലിൽ ആർ.എസ്.എസ്. നേതാവിന്റെ വീട്ടിൽ ബോംബുണ്ടാക്കുമ്പോഴാണ് പൊട്ടി കൈപ്പത്തി യറ്റത്. കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന്റെ കൈയിലെ ബോംബ് പൊട്ടിയാണ് യുവാവ് കൊല്ലപ്പെട്ടത്. ഏതു പട്ടാപ്പകലിലും പാതിരാവിലും ബോംബുകളും ആയുധങ്ങളും സുലഭമാണ്. കാര്യക്ഷമമായ നടപടികളെടുക്കേണ്ട പോലിസ് സംവിധാനം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. ആർ.എസ്.എസിനെതിരേ നടപടിയെടുക്കാൻ ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയുടെ ജില്ലയിൽ പോലും പോലിസിനാവുന്നില്ല. പള്ളി പൊളിക്കുമെന്നും തൊപ്പി ധരിക്കും തല കൊയ്യുമെന്നും കൊലവിളി ച്ച് പ്രകടനം നടത്തിയപ്പോഴും ബോംബ് നിർമാണം തകൃതിയായിട്ടും കണ്ണവം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരന്തരം ബോംബ് സ്ഫോടനങ്ങളും വെല്ലുവിളികളും നടത്തുമ്പോഴും പോലിസ് നോക്കുകുത്തിയായി മാറുകയാണ്. പോലിസ് സേനയിൽ നിന്ന് ആർ.എസ്.എസിന് എല്ലാ രഹസ്യങ്ങളും ചോർത്തി നൽകുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ വ്യാപകമായി കേസെടുത്ത പോലിസ് ആയുധ -ബോംബ് നിർമാണവും കണ്ടില്ലെന്ന് നടിക്കുകയാണ്. കോൺഗ്രസും മുസ് ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷവും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
നാട്ടിൽ കലാപമുണ്ടാക്കാൻ ആയുധം സംഭരിച്ച് തയ്യാറെടുത്ത് നിൽക്കുന്ന സംഘപരിവാരത്തിനെതിരേ നിതാന്ത ജാഗ്രത പാലിക്കാൻ പൊതു സമൂഹം തയ്യാറാ
വണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു

പേരാവൂർ, മട്ടന്നൂർ, ഇരിക്കൂർ മണ്ഡലം തുടങ്ങിയ സ്ഥലങ്ങളിലെ പ്രചരണത്തിന് ശേഷം കണ്ണവത്ത് സമാപിക്കും സംസ്ഥാന സെക്രട്ടറി അബ്ദുൽജബ്ബാർ സംസാരിക്കും. മാർച്ച്‌ 1 രാവിലെ മാഹിയിൽ നിന്ന് ആരംഭിചു കൂത്തുപറമ്പ്,ധർമ്മടം തലശ്ശേരി മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കും സമാപനയോഗത്തിൽ സംസ്ഥാന സമിതി അംഗം വീ എം ഫൈസൽ സംസാരിക്കും, മാർച്ച്‌ 2 പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് ആരംഭിച് തളിപ്പറമ്പ്, കല്യാശ്ശേരി, അഴീക്കോട് മണ്ഡലങ്ങളിലൂടെ പ്രചരണം നടത്തി കണ്ണൂർ സിറ്റിയിൽ സമാപിക്കും സമാപനം പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ സംസാരിക്കും
മുഴുവൻ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു