എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഘം സഞ്ചരിച്ച കാര്‍ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതെന്ന് സംശയം
പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഘം സഞ്ചരിച്ച കാര്‍ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതെന്ന് സംശയം.കാര്‍ രജിസ്റ്റര്‍ ചെയ്തത് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലെന്ന് പൊലീസിനെ അധികരിച്ച് റിപ്പോർട്ട്.
രണ്ടുകാറിലെത്തിയ അക്രമിസംഘം ഒരു കാര്‍ വഴിവക്കില്‍ ഉപേക്ഷിച്ചു. തുടര്‍ അക്രമണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം അക്രമികള്‍ സഞ്ചരിച്ച കാര്‍ സഞ്ജിത്തിന്റെതാണെന്ന എസ്ഡിപിഐ ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ബിജെപി – ആര്‍എസ്‌എസ് സംഘമാണെന്നും എസ്ഡിപിഐ പറയുന്നു