എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിഖിൽ പൈലി കുറ്റം സമ്മതിച്ചു
തൊടുപുഴ: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ആറ് പേരെക്കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആറ് പേരും കെ.എസ്.യു. പ്രവർത്തകരാണ്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.