എസ്.ഡി.പി.ഐ കണ്ണൂരിൽ കെ എസ് ഷാൻ അനുസ്മരണം നടത്തി

കണ്ണൂർ: രക്തസാക്ഷിത്വം എന്നത് മരണമല്ലെന്നും മുന്നേറ്റമാണെന്നും ബോധ്യമുള്ള ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ടെന്നും, ഇവിടെയുള്ള ആർഎസ്എസിനെയും അനുബന്ധ സംഘ് പരിവാർ സംഘടനകളെയും ആറടി മണ്ണിലമർത്താൻ അവർക്കാവുമെന്നും എസ് ഡി പി ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി. എസ് ഡി പി ഐ ജില്ലാ കമ്മിറ്റി കണ്ണൂർ ചേംബർ ഹാളിൽ നടത്തിയ കെ.എസ് ഷാൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ശാഖയുള്ള കേരളത്തിൽ രാഷ്ട്രീയാധികാരം ലഭിക്കാത്ത ആർ.എസ്.എസ് മുസ്ലിംകൾക്കെതിരെ കടുത്ത വർഗീയ പ്രചരണവും ശരീരിക ഉന്മുലനവും നടത്തി വരഗീയ ധ്രുവീകരണം നടത്താനാനാണ് ശ്രമിക്കുന്നത്. അതുവഴി സംസ്ഥാനത്ത് അധികാരത്തിലെത്തുകയാണ് ലക്ഷ്യമിടുന്നത്. ഇത്തരം ശ്രമങ്ങൾക്ക് എസ്.ഡി.പി.ഐ വിലങ്ങ് തടിയാവുന്നത് കൊണ്ടാണ് കേന്ദ്ര അധികാരം ഉപയോഗിച്ചും ശരീരികമായി ആക്രമിച്ചും പാർട്ടിയെ പൂട്ടിക്കെട്ടാൻ ആർഎസ്എസ് ശ്രമിക്കുന്നത്.

ഉത്തരേന്ത്യയിൽ നടത്തുന്നത് പോലെ ഏകപക്ഷീയമായ അക്രമം ഇവിടെയും നടത്താമെന്ന് കരുതുന്ന ആർ.എസ്.എസ് വിഡ്ഢികളുടെ സ്വർഗത്തിലാണ് കഴിയുന്നതെന്ന് പറയാതെ വയ്യെന്നും, എസ്.ഡി.പി.ഐ എന്നത് കേവലം നാലക്ഷരമോ ഏതാനും പ്രവർത്തകരോ അല്ല; രാജ്യം ഏറ്റെടുത്ത ഒരു ആശയവും ധീരതയുടെ പര്യായയവുമാണ്. അതാണ് ഡിസംബർ 19ന് ഉത്തർപ്രദേശിലെ മുസഫർനഗറിലെ കേവലം രണ്ട് ജില്ലയിൽ നിന്നുള്ള പതിനായിരത്തിലധികം പേർ പങ്കെടുത്ത സമ്മേളനം സാക്ഷ്യം വഹിച്ചത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

അനുസ്‌മരണ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ച് പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എ പി മഹമൂദ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉനൈസ് ചാവശ്ശേരി, വുമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ സെക്രട്ടറി സമീറ ഫിറോസ്, എസ് ഡി ടി യു ജില്ലാ പ്രസിഡണ്ട് അഡ്വ: ജാഫർ യൂസുഫ് എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ സ്വാഗതവും ജില്ലാ സെക്രട്ടറി മുസ്‌തഫ നാറാത്ത് നന്ദിയും പറഞ്ഞു.