എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം

ഉത്തർപ്രദേശിൽ എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം. പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിൽ ഇന്നലെ അർധരാത്രിയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്.

മാണിക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. നബാബ്ഗഞ്ചിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പതിനാല് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.