‘എൻ്റെ ഉസ്കൂൾ’ ടെലിഫിലിമിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ 2020-ലെ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള അവാർഡ്.

എൻ്റെ  ഉസ്കൂൾ ടെലിഫിലിമിന്
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ 2020-ലെ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള അവാർഡ്.
ടി വി രാജേഷ് എ എൽ എ ഉൾപ്പെടെ ചിത്രത്തിൽ അഭിനയിച്ചിരുന്നു എന്ന് സിനിമാപ്രവർത്തകർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.

പൊതുവിദ്യാഭ്യാസ  സംരക്ഷണയജ്ഞം ത്തിൻറെ ഭാഗമായി താവം ദേവി വിലാസം എൽ പി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും അഭിനയിച്ച എൻറെ ഉസ്കൂൾ എന്ന ടെലിഫിലിമിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ 2020-ലെ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു ചിത്രത്തിൽ അഭിനയിച്ച് മികച്ച നടിക്കുള്ള അവാർഡ് ഉഷ പയ്യന്നൂരിന് ലഭിച്ചു പൊതു വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയാണ് ചിത്രം ഒരുക്കിയത്. അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് ഇവർ മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

ശശി കണ്ടോത്താണ് സിനിമയുടെ സംവിധായകൻ.ശശി കണ്ടോത്ത് മികച്ച സംവിധായകനായി തിരഞ്ഞെടുത്ത .എൻ്റെ ഉസ്കൂൾ എന്ന ചിത്രത്തിൽ അഭിനയിച്ച , ഉഷ പയ്യന്നൂർ മികച്ച നടിയായ് തിരഞ്ഞെടുത്തു.സതീഷ് വിനോധ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചു.

രഞ്ചിത്ത് കുമാർ ചായാഗ്രഹണം നിർവഹിച്ചു.പ്രിയപ്രൊഡക്ഷൻസിൻ്റെ ബാനറിൽ താവം ദേവിവിലാസം എൽ പി സ്കൂൾ മാനേജർ പ്രിയ ചിത്രത്തിൻ്റെ നിർമ്മാണം. താവം ദേവി വിലാസം എൽ പി സ്കൂളിലെ മുഴുവൻ കുട്ടികളും ചിത്രത്തിൽ അഭിനയിച്ചു.
വാർത്താസമ്മേളനത്തിൽ സ്കൂൾ മാനേജർ ഇൻ ചാർജ് പി. വി.ജയചന്ദ്രൻ സം വിധായകൻ ശശി കണ്ടോത്ത് ,സതീഷ് വിനോദ് , രഞ്ജിത്ത് കണ്ണോം എന്നിവർ പങ്കെടുത്തു