എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.പി.ദിവ്യ ഇരിണാവിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.

കല്ല്യാശ്ശേരി ഡിവിഷനിൽ നിന്നും കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധിതേടുന്ന LDF സ്ഥാനാർത്ഥി പി.പി.ദിവ്യ ഇരിണാവിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. എൽ ഡി എഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് വോട്ടു തേടുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡണ്ട് കൂടിയായ പി പി ദിവ്യ കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ പറഞ്ഞാണ് പ്രചരണം നടത്തുന്നത്. ഒപ്പം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്ന നിലയിൽ പ്രദേശത്ത് നടപ്പാക്കിയ വികസന നേട്ടങ്ങളും ചൂണ്ടി കാണിക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഈ വർഷം താനുൾപ്പെടെ LDf സ്ഥാനാർത്ഥികൾ ചരിത്ര വിജയം നേടുമെന്ന് പി പി ദിവ്യ പറഞ്ഞു.

LDF നേതാക്കളായ
ടി ചന്ദ്രൻ,കെ മോഹനൻ, എം ബാലകൃഷ്ണൻ, കെ വി പ്രേമിള, പി കണ്ണൻ, പി ഗോവിന്ദൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.