എര്‍ത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരി മരിച്ചു
പട്ടിക്കാട്: വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരി മരിച്ചു.പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിെന്റയും സുജിലയുടെയും ഏക മകള്‍ ശ്രേയയാണ് മരിച്ചത്. ഒക്ടോബര്‍ 25ന് ഉച്ചക്ക് 2.30ഒാടെയാണ് ഷോക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പെരിന്തല്‍മണ്ണയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.