എ ഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല

എ ഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മെയ് 19 വരെ ബോധവത്ക്കരണ മാസമായിരിക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ ആര്‍സി ബുക്കും ഡിജിറ്റലായി മാറും. ആവര്‍ത്തിക്കുന്ന ഓരോ നിയമലംഘനങ്ങള്‍ക്കും പ്രത്യേക പിഴ ഈടാക്കുന്ന കര്‍ശന നിരീക്ഷണത്തിലേക്ക് കൂടിയാണ് സംസ്ഥാനം കടക്കുന്നത്.