എ ടി എമ്മുകളിൽ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്തെ ബാങ്കുകളിലും എ ടി എമ്മുകളിലും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. യുപിഐ സംവിധാനം ഉപയോഗിച്ചാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാകുക. ഇടപാടുകള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എ ടി എം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.