എ.പി അബ്ദുള്‍ വഹാബിനെ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: എ.പി അബ്ദുള്‍ വഹാബിനെ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കി. വഹാബ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ദേശീയ കമ്മറ്റി നടപടിയെടുത്തത്. വഹാബ് പക്ഷത്തിന്റെ ജനറല്‍ സെക്രട്ടറിയായ നാസര്‍ കോയ തങ്ങളെയും പുറത്താക്കിയിട്ടുണ്ട്.

ആറ് വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയിരിക്കുന്നത്. ഐഎന്‍എല്‍ രൂപം കൊണ്ട കാലം മുതല്‍ തന്നെ ഒപ്പമുണ്ടായിരുന്ന നേതാവാണ് വഹാബ്.

പാര്‍ട്ടിക്കകത്ത് തര്‍ക്കം രൂപം കൊണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 17നാണ് ഐഎന്‍എല്‍ ഔദ്യോഗികമായി പിളര്‍ന്നത്.

പിളര്‍പ്പിനെ തുടര്‍ന്ന് വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായി എ.പി അബ്ദുള്‍ വഹാബിനെയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളെയും തെരഞ്ഞെടുക്കുകയായിരുന്നു