ഏകജാലക സംവിധാനം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രവേശനം 2021-22

കണ്ണൂർ സർവ്വകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ്  കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് 2021-22 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

General/Reservation/Community/Management/sports quota ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ലൈ൯ രജിസ്ട്രേഷ൯ 10 ആഗസ്ത് 2021, 5.P.M മുതൽ ആരംഭിക്കുന്നതും 31 ആഗസ്ത് 2021 നു അവസാനിക്കുന്നതുമാണ്. രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളി‍ല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈ൯ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.