ഏപ്രിൽ മുതൽ ജൂൺ വരെ പൊള്ളുന്ന ചൂട്; മുന്നറിയിപ്പ്

ന്യൂഡൽഹി: ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്ത് ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്.

വരും ദിവസങ്ങളിൽ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.

ഈ മാസം സാധാരണ അളവിൽ മഴ ലഭിക്കും. 1901-നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്.