ഏഴുവയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

കോഴിക്കോട് : ബാലുശേരിയില്‍ ഏഴുവയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് അറസ്റ്റിലായത്.പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാള്‍ സ്കൂട്ടറില്‍ രക്ഷപെടുകയായിരുന്നു.