ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യയെ സമനിലയില്‍ തളച്ച് പാകിസ്താന്‍

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യൻമാരായ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ സമനിലയിൽ പിരിഞ്ഞു. ഇന്ത്യക്കായി കാർത്തി സെൽവവും പാകിസ്ഥാനുവേണ്ടി അബ്ദുൾ റാണയും സ്കോർ ചെയ്തു.

മത്സരത്തിൻറെ ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് നേടി. 20 കാരനായ കാർത്തി സെൽവമാണ് പെനാൽറ്റി കോർണറിലൂടെ ഇന്ത്യക്കായി സ്കോർ ചെയ്തത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ അദ്ദേഹത്തിൻ കഴിഞ്ഞു. അടുത്ത രണ്ട് ക്വാർട്ടറുകളിൽ ഇന്ത്യ 1-0 ൻ ലീഡ് നിലനിർത്തി.

എന്നാൽ നാലാം ക്വാർട്ടറിൽ അബ്ദുൾ റാണ പാക്കിസ്ഥാൻ വേണ്ടി സമനില ഗോൾ നേടി. മത്സരം വൈകാതെ സമനിലയിൽ കലാശിച്ചു.