ഐഎഫ്എഫ്കെയുടെ തിരുവനന്തപുരം മേഖലാ പ്രദര്‍ശനത്തിന് കൊടിയിറക്കം.
ഐഎഫ്എഫ്കെയുടെ തിരുവനന്തപുരം മേഖലാ പ്രദര്‍ശനത്തിന് കൊടിയിറക്കം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മേളയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ചലച്ചിത്ര അക്കാദമി.
കോവിഡ് കാലത്ത് പൂര്‍ത്തിയാക്കിയ ബെല്‍ജിയം ചിത്രം സമ്മര്‍ ഓഫ് 85 യാണ് രാജ്യാന്തരചലച്ചിത്രമേയുടെ തിരുവനന്തുരം മേഖലയിലെ അവസാനചിത്രം. കോവിഡ് പ്രതിസന്ധിയുടെ കാലത്തു റിലീസ് ചെയ്ത 33 ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെട്ടു.
കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയുമാണ് മേള. തിരുവനന്തപുരത്തുപ്രദര്‍ശിപ്പിച്ച അതേ ചിത്രങ്ങള്‍ തന്നെയാണ് വരുന്നത്. പാലക്കാട് സമാപനച്ചടങ്ങില്‍ സുവര്‍ണചകോരം ഉള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും