ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കണ്ണൂര്‍ കൂടാളി സ്വദേശിക്ക് എഴു വര്‍ഷം കഠിനതടവ്.

ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കണ്ണൂര്‍ കൂടാളി സ്വദേശിക്ക് എഴു വര്‍ഷം കഠിനതടവ്.

2017 ജൂലൈ ഒന്നിനാണ് ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ഷാജഹാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎയിലെ വിവിധ വകുപ്പുള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തു. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

തുര്‍ക്കി വഴി യില്‍നിന്ന് സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യയിലേക്ക് നാടുകടത്തിയ കൂടാളി സ്വദേശി വള്ളുവക്കണ്ടി ഷാജഹാനെ ഡല്‍ഹി എന്‍ഐഎ കോടതി ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.