ഐടി പാര്‍ക്കുകളില്‍ പബ്; കോവിഡ് തീര്‍ന്നശേഷം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ഐടി പാർക്കുകളിൽ പബ്ബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനി പ്രതിനിധികൾ തയാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡിൽ വ്യവസായങ്ങളെല്ലാം അടച്ച് പൂട്ടിയതോടെയാണ് വൈൻ പാർലർ സംബന്ധിച്ച തുടർ നടപടികൾ ഇല്ലാതായത്. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.