ഐപിആർഡി മേഖലാ ഡിഡി ഇ വി സുഗതൻ വിരമിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ വി സുഗതൻ മാർച്ച് 31ന് സർവീസിൽനിന്ന് വിരമിച്ചു. വകുപ്പിൽ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായും കണ്ണൂർ, കാസർകോട്, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ മികച്ച ജില്ലാ ഓഫീസർക്കുള്ള കണ്ണൂർ ജില്ലാ കളക്ടറുടെ അവാർഡിന് അർഹനായിട്ടുണ്ട്. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയാണ്. ഭാര്യ: ജ്യോതി. മകൻ: ജിതേന്ദ്ര.
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് പിആർ ചേംബറിൽ നടന്ന യാത്രയയപ്പിൽ ഐപിആർഡി അഡീഷനൽ ഡയറക്ടർ കെ അബ്ദുൾറഷീദ് ഉപഹാരം നൽകി. ഡെപ്യൂട്ടി ഡയറക്ടർമാരായ കെ എസ് ശൈലേന്ദ്രൻ, സുനിൽ ഹസൻ, ഇൻഫർമേഷൻ ഓഫീസർമാരായ ഇ കെ പത്മനാഭൻ, കിരൺറാം, എം മധുസൂദനൻ, എ സി അഭിലാഷ്, എൻ ബി ബിജു, സി പി അബ്ദുൽ കരീം, അസിസ്റ്റൻറ് എഡിറ്റർ പി പി വിനീഷ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് സി ഉമാദേവി, സീനിയർ ക്ലാർക്ക് എം വൽസരാജ്, ക്ലാർക്ക് ഡി എൽ വിഷ്ണു എന്നിവർ സംസാരിച്ചു. ഇ വി സുഗതൻ മറുപടി പ്രസംഗം നടത്തി.

പടം: ഇ വി സുഗതൻ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഇ വി സുഗതന് അഡീഷനൽ ഡയറക്ടർ കെ അബ്ദുൾറഷീദ് ഉപഹാരം നൽകുന്നു