ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം

ഐപിഎൽ പതിനഞ്ചാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ രവീന്ദ്ര ജഡേജ നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ശ്രെയസ് അയ്യർ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക

പുതുസംഘമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഗുജറാത്ത്‌ ടൈറ്റൻസും ഉൾപ്പെടെ ആകെ 10 ടീമുകളാണ്‌. മെയ്‌ 29ന്‌ ഫൈനൽ. മഹാരാഷ്ട്രയിലെ നാല്‌ വേദികളിലായാണ്‌ കളി. 25 ശതമാനം കാണികൾക്ക്‌ പ്രവേശനമുണ്ട്‌. രണ്ട്‌ ഗ്രൂപ്പുകളായാണ്‌ പോരാട്ടം. പ്രാഥമികഘട്ടത്തിൽ 70 മത്സരം.

ഗ്രൂപ്പ്‌ എയിൽ അഞ്ചുവട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌, കൊൽക്കത്ത, രാജസ്ഥാൻ റോയൽസ്‌, ഡൽഹി ക്യാപിറ്റൽസ്‌, ലഖ്‌നൗ ടീമുകളാണ്‌. ബി ഗ്രൂപ്പിൽ നാലുവട്ടം ജേതാക്കളായ മഹേന്ദ്രസിങ്‌ ധോണിയുടെ ചെന്നൈക്കൊപ്പം സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ, പഞ്ചാബ്‌ കിങ്‌സ്‌, ഗുജറാത്ത്‌ ടീമുകൾ അണിനിരക്കുന്നു.