ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി.
കാസർഗോഡ്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സംശുദ്ധം സദ്ഭരണം മുദ്രാവാക്യമുയർത്തിയാണ് യാത്ര. കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിശ്ചലമായി. വികസനം പ്രഖ്യാപിച്ചാൽ പോര. യഥാർത്ഥ്യമാക്കണം. ഈ സർക്കാർ ജനങ്ങളോട് നീതി പുലർത്തിയില്ല. സർക്കാർ നാല് വോട്ടിന് വേണ്ടി വർഗീയത പറയുകയാണ്. വെറുപ്പിൻ്റെയും വിധ്വേഷത്തിൻ്റെയും കൊലപാതകത്തിൻ്റെയും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു