ഐ എം വിജയന്‌ ആംഡ്‌ പൊലീസ്‌ ഇൻസ്‌പെക്‌ടറിൽനിന്നും അസിസ്‌റ്റന്റ്‌ കമാൻഡന്റായി സ്ഥാനക്കയറ്റം

തിരുവനന്തപുരം. ഐ എം വിജയന്‌ ആംഡ്‌ പൊലീസ്‌ ഇൻസ്‌പെക്‌ടറിൽനിന്നും അസിസ്‌റ്റന്റ്‌ കമാൻഡന്റായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഫുട്‌ബോൾ രംഗത്ത്‌ രാജ്യത്തിനും സംസ്ഥാനത്തിനും പൊലീസിനും നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ്‌ അസിസ്‌റ്റന്റ്‌ കമാൻഡന്റ്‌ തസ്‌തികയിലേക്ക്‌ ഉദ്യോഗക്കയറ്റം നൽകിയത്‌.

ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറത്തിറങ്ങി. അദ്ദേഹത്തെ കഴിഞ്ഞദിവസം മലബാർ സ്‌പെഷ്യൽ പൊലീസ്‌ ബറ്റാലിയൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൊലീസ്‌ ഫുട്‌ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചിരുന്നു. ഇന്ത്യൻ ഫുട്‌ബോൾ ടീമിനും കേരള പൊലീസിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ്‌ സ്ഥാനക്കയറ്റം.