ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048), ചീമേനി (0467 2257541, 8547005052), കൂത്തുപറമ്പ് (0490 2362123, 8547005051), പയ്യന്നൂര്‍ ( 0497 2877600, 8547005059), മഞ്ചേശ്വരം (04998 215615, 8547005058), മാനന്തവാടി (0493 5245484, 8547005060), ഇരിട്ടി (0490 2423044, 8547003404), പിണറായി (0490 2384480, 8547005073), മടിക്കൈ (നീലേശ്വരം 0467 2240911, 8547005068) എന്നിവിടങ്ങളിലെ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം ഡിഗ്രി കോഴ്‌സുകള്‍ക്ക് കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. രാവിലെ 10 മണി മുതല്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിനു പ്രത്യേകം അപേക്ഷകള്‍ നല്‍കണം. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 350 രൂപ (എസ് സി, എസ് ടി 150 രൂപ ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക.